കോപ്പ ഡെല്‍ റേയില്‍ നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സ റയലിനെ തോല്‍പ്പിച്ചത്.
മത്സരത്തിന് ശേഷം ബാഴ്‌സലോണയുടെ ഡിഫന്‍ഡിങ് താരം റൊണാള്‍ഡോ അരൗഹോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് സാവി ഹെര്‍ണാണ്ടസ്. ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അരൗഹോയെന്ന് പറയുകയായിരുന്നു സാവി.
‘അരൗഹോ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഞങ്ങളുടെ എല്ലാ പ്രതിരോധ നിര താരങ്ങളും നന്നായി കളിച്ചു. എന്നാലും അരൗഹോയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍ഡേഴ്‌സില്‍ ഒരാളാണാവന്‍. അതുപോലെ മാര്‍ക്കോസും ജൂള്‍സും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Xavi: “Ronald Araújo is one of the best centre backs in the world, he’s a top top player”. 🇺🇾 #FCB
“In the defensive line, they have all been very good — Araújo is crucial player for us”. pic.twitter.com/uhPAZxtREr
— Fabrizio Romano (@FabrizioRomano) March 2, 2023
ഞങ്ങളുടെ റിസള്‍ട്ടില്‍ ഞാന്‍ സംതൃപ്തനാണ്. റയല്‍ മാഡ്രിഡ് ശക്തമായ ടീമാണ്. ഞാന്‍ അവരെ ഫേവറേറ്റ്‌സായിട്ട് തന്നെയാണ് ഇപ്പോഴും കാണുന്നത്. ഞങ്ങള്‍ വേറിട്ടൊരു ശൈലിയിലാണ് ഇന്ന് കളിച്ചത്.
ഞങ്ങളുടെ എതിരാളികളാണ് അങ്ങനെ കളിക്കാന്‍ പ്രേരിപ്പിച്ചത്. റയലിന് കരുത്തരായ താരങ്ങളുണ്ട്. അവര്‍ മുന്‍ ചാമ്പ്യന്മാരാണ്. എന്നിരുന്നാലും, അടുത്ത മത്സരത്തെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്,’ സാവി പറഞ്ഞു.
💬 Xavi : « Ronald Araujo est l’un des meilleurs défenseurs du monde. » 🫡🇺🇾
🎙️ conf. de presse pic.twitter.com/4gOqwFeSMl
— Vibes Foot (@VibesFoot) March 2, 2023
അതേസമയം, മത്സരത്തിന്റെ 26ാം മിനിട്ടില്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്സലോണ ലീഡ് എടുത്തത്. സമനില പിടിക്കാന്‍ റയല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബാഴ്സയുടെ വലസൂക്ഷിപ്പുകാരന്‍ ടെര്‍ സ്റ്റേഗനെ പരീക്ഷിക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.
മാര്‍ച്ച് 19ന് ക്യാമ്പ് നൗവില്‍ വെച്ചാണ് രണ്ടാം പാദ മത്സരം.
Content Highlights: Ronald Araújo is one of the best centre backs in the world, says Xavi