ബാബറിനെ പിന്തള്ളി ഏഷ്യയിലും ചരിത്രം; ഇവന് മുമ്പില്‍ റെക്കോഡുകള്‍ പോലും നാണംകെടും!
Sports News
ബാബറിനെ പിന്തള്ളി ഏഷ്യയിലും ചരിത്രം; ഇവന് മുമ്പില്‍ റെക്കോഡുകള്‍ പോലും നാണംകെടും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 2:19 pm

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 82 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് നേടി കളി തുടരുകയാണ്. നിലവില്‍ അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 43 റണ്‍സുമായും സര്‍ഫറാസ് ഖാന്‍ 52 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഇന്ത്യയുടെ യങ് ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്. 98.28 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീറാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.

രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും അടക്കം 103 റണ്‍സ് നേടിയാണ് പുറത്തായത്. ലഞ്ച് ബ്രേക്കിന് ശേഷം ബെന്‍ സ്റ്റോക്‌സിന്റെ പന്തിലാണ് താരം പുറത്തായത്. ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്‌സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്. ഇതോടെ ഗില്‍ തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

അതേ സമയം രോഹിത് 59 ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് തന്റെ 12ാമത്തെ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതുവരെ 51 മത്സരങ്ങളിലെ 101 ഇന്നിങ്‌സില്‍ നിന്ന് 4138 റണ്‍സാണ് താരം സ്വന്തമാക്കിയത്. 212 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. സെഞ്ച്വറി മികവില്‍ രോഹിത് തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഏഷ്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഏഷ്യന്‍ താരം, ടീം, സെഞ്ച്വറി

 

രോഹിത് ശര്‍മ – ഇന്ത്യ – 9*

ബാബര്‍ അസം – പാകിസ്ഥാന്‍ – 8

ദിമുത് കരുണരത്നെ – ശ്രീലങ്ക – 6

മായങ്ക് അഗര്‍വാള്‍ – ഇന്ത്യ – 4

വിരാട് കോഹ്‌ലി – ഇന്ത്യ – 4

ആഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 4

അബ്ദുള്ള ഷഫീഖ് – പാകിസ്ഥാന്‍ – 4

 

ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.

കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റും രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം ഒരു വിക്കറ്റും നേടി. 17 റണ്‍സ് വിട്ടുകൊടുത്ത് 1.70 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.

 

Content highlight: Rohit Sharma In Record Achievement