പ്രശസ്ത സ്കോട്ടിഷ് നടന് റോബി കോള്ട്രെയ്ന് (72) വിടവാങ്ങി. ഹാരി പോട്ടറിലെ റൂബിയസ് ഹാഗ്രിഡിന്റെ വേഷത്തില്‍ പ്രശസ്തനാണ് താരം. ജനപ്രിയ ടി.വി പരമ്പരയായ ക്രാക്കറില്‍ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്ന മനഃശാസ്ത്രജ്ഞനായി അഭിനയിച്ചതിലൂടെയാണ് നടന് പ്രശസ്തനായത്.
സ്കോട്ട്ലന്‍ഡിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അദ്ദേഹം മരിച്ചുവെന്ന് നടന്റെ ഏജന്റ് ബെലിന്‍ഡ റൈറ്റാണ് അറിയിച്ചത്. മരണകാരണമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
1990കളില്‍ ക്രാക്കറിലെ ഒരു ഡിറ്റക്ടീവായാണ് റോബി കോള്ട്രെയ്ന് ആദ്യമായി ശ്രദ്ധനേടിയത്. ഷോയിലെ പ്രകടനത്തിന്, ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡുകളില്‍ (BAFTA) മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച നടനുള്ള അവാര്‍ഡ് അദ്ദേഹം നേടിയിരുന്നു.