കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി കേന്ദ്രമായ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്‍.എം.പിക്ക് ഭരണം നഷ്ടമായി. 17 വാര്‍ഡുകളില്‍ ആറ് വാര്‍ഡുകള്‍ സ്വന്തമാക്കി ആര്‍.എം.പി രണ്ടാം സ്ഥാനത്താണ്. ഏഴ് സീറ്റുകളില്‍ വിജയിച്ച് എല്‍.ഡി.എഫാണ് മുന്നില്‍. നാല് വാര്‍ഡുകളില്‍ വിജയിച്ച് യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ഇനി യു.ഡി.എഫ് പിന്തുണയുണ്ടെങ്കില്‍ മാത്രമേ ആര്‍.എം.പിക്ക് അധികാരത്താന്‍ കഴിയു എന്ന സ്ഥിതിയാണിപ്പോള്‍.
2,3,6,5,7,8 എന്നീ വാര്‍ഡുകളിലാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 4,11,15 വാര്‍ഡുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കോഴിക്കോട് ജില്ലയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. 44 ഗ്രാമപഞ്ചായത്തുകളിലാണ് ഇടത് പാര്‍ട്ടികള്‍ അധികാരം നേടിയത്. 25 ഇടങ്ങളില്‍ യുഡി.എഫ് വെന്നിക്കൊടിപാറിച്ചപ്പോള്‍. അതേസമയം ബി.ജെ.പിയ്ക്ക് പഞ്ചായത്തുകള്‍ സ്വന്തമാക്കാനായിട്ടില്ല.
കേരളത്തില്‍ യു.ഡി.എഫിന് വന്‍ തിരിച്ചടിയാണുണ്ടായത്. മുസ്‌ലീം ലീഗ് കോട്ടകളിലടക്കം എല്‍.ഡി.എഫ് ശക്തികാണിച്ചപ്പോള്‍. ശക്തമായ മുന്നേറ്റമാണ് തിരുവനന്തപുരത്ത് ബി.ജെ.പിയ്ക്ക് ഉണ്ടായത്.