തേജസ്വി ബീഹാര്‍ മുഖ്യമന്ത്രി, നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ബി.ജെ.പി-ജെ.ഡി.യു തര്‍ക്കത്തില്‍ തന്ത്രം മെനഞ്ഞ് ആര്‍.ജെ.ഡി
Bihar
തേജസ്വി ബീഹാര്‍ മുഖ്യമന്ത്രി, നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ബി.ജെ.പി-ജെ.ഡി.യു തര്‍ക്കത്തില്‍ തന്ത്രം മെനഞ്ഞ് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 9:19 pm

പാട്‌ന: ജെ.ഡി.യു- ബി.ജെ.പി തര്‍ക്കം മുതലാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ആര്‍.ജെ.ഡി. അരുണാചലില്‍ ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ജെ.ഡി.യു രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടുമെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി നേതാക്കള്‍ പറഞ്ഞു.

പകരം ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിനെ പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന നേതാക്കളായ ഉദയ് നരേയ്ന്‍ ചൗധരിയും മുന്‍ സ്പീക്കര്‍ വിജയ പ്രകാശുമാണ് പുതിയ ഫോര്‍മുലയുമായി രംഗത്തെത്തിയത്.

‘തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് പിന്തുണക്കണം. നിതീഷ് ദല്‍ഹിയിലേക്ക് പോകണം’, ചൗധരിയും പ്രകാശും പറഞ്ഞു.

അതേസമയം ആര്‍.ജെ.ഡിയുടെ വാഗ്ദാനം മണ്ടത്തരമാണെന്ന് ജെ.ഡി.യു പറഞ്ഞു. ആര്‍.ജെ.ഡി പകല്‍ക്കിനാവ് കാണുകയാണെന്ന് ബി.ജെ.പിയും പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RJD tries to lure Nitish Kumar as PM candidate, JD (U)