ദുല്‍ഖര്‍ ആദ്യം കണ്ടു, മമ്മൂക്കക്കും കാണിച്ചുകൊടുത്തു, മൂന്ന് വാക്കാണ് അദ്ദേഹം മെസേജയച്ചത്: ആര്‍.ജെ. ഷാന്‍
Film News
ദുല്‍ഖര്‍ ആദ്യം കണ്ടു, മമ്മൂക്കക്കും കാണിച്ചുകൊടുത്തു, മൂന്ന് വാക്കാണ് അദ്ദേഹം മെസേജയച്ചത്: ആര്‍.ജെ. ഷാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 5:09 pm

2021 സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയ ഷോര്‍ട്ട് ഫിലിമാണ് അനുപമ പരമേശ്വരന്‍ കേന്ദ്രകഥാപാത്രമായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. ആര്‍.ജെ. ഷാനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഷോര്‍ട്ട് ഫിലിം കണ്ട് മമ്മൂട്ടി മെസേജ് അയച്ചതിനെ പറ്റി പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍.

‘കണ്ടു, നന്നായിട്ടുണ്ട്, ഗുഡ് എന്നാണ് മമ്മൂക്ക പറഞ്ഞത്. ദുല്‍ഖറാണ് മമ്മൂക്കക്ക് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് കാണിച്ചുകൊടുത്തത്. ദുല്‍ഖറാണ് ആദ്യം കണ്ടത്. ദുല്‍ഖറിന് ഭയങ്കര ഇഷ്ടമായി. മലയാള സിനിമയിലെ ഒരുപാട് ഫിലിം മേക്കേഴ്‌സും ഒരുപാട് പ്രൊഡ്യൂസേഴ്‌സും ആക്‌ടേഴ്‌സും എന്നെ ഐഡന്റിഫൈ ചെയ്യാന്‍ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് കാരണമായി.

പക്ഷേ എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ട്രഷര്‍ ചെയ്യുന്നത് ജോഷി സാറിന്റെ കോളാണ്. ജോഷി സാര്‍ അത് കണ്ടിട്ട് രണ്ട് തവണ എന്നെ വിളിച്ചു. പാപ്പന്റെ കഥ വായിച്ച സമയത്താണ് അത്. ഒരു വീട്ടില്‍ നീ അത് ഭംഗിയായി ചെയ്തിട്ടുണ്ട്, കൊള്ളാടാ ഗംഭീരമായി എന്ന് ജോഷി സാര്‍ പറഞ്ഞു. എനിക്ക് അത് മതി,’ ഷാന്‍ പറഞ്ഞു.

സുരേഷ് ഗോപി നായകനായ പാപ്പനാണ് ഒടുവില്‍ ഷാന്‍ തിരക്കഥയെഴുതി പുറത്ത് വന്ന ചിത്രം. പാപ്പന്റെ കഥ സുരേഷ് ഗോപിയോട് പറയാന്‍ പോയപ്പോഴുണ്ടായ അനുഭവവും ഷാന്‍ പങ്കുവെച്ചു.

‘മലയാളത്തിലെ ഒരു ഐക്കോണിക് ആക്റ്റര്‍ പാപ്പന്‍ ചെയ്യണമെന്നാണ് ഞാന്‍ ജോഷി സാറിനോട് ആദ്യം പറഞ്ഞത്. സുരേഷേട്ടന്‍ എന്റെ മനസിലുണ്ടായിരുന്നു. പിന്നെ സുരേഷേട്ടന്‍ ഇത് ചെയ്യുമെന്ന് ഭയങ്കര കോണ്‍ഫിഡന്‍സ് എന്റെ ഉള്ളിലുണ്ടായിരുന്നു.

ഞാനും സുരേഷേട്ടനും തമ്മില്‍ ഒരു ചലഞ്ചുണ്ടായിരുന്നു. ഞാന്‍ സുരേഷേട്ടനോട് കഥ പറയാന്‍ പോകുമ്പോള്‍ സുരേഷേട്ടനോട് പറഞ്ഞ ഒരു കാര്യമുണ്ട്, സുരേഷേട്ടന് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതെന്ന്. സുരേഷേട്ടന്‍ അത് വിശ്വസിച്ചില്ല. കഥ പറഞ്ഞതിന് ശേഷം ഞാന്‍  സുരേഷേട്ടനോട് അത് തന്നെ വീണ്ടും പറഞ്ഞു. അപ്പോഴും അദ്ദേഹം ചിരിച്ചു. പക്ഷേ ഇന്ന് ഉത്തരം സ്‌ക്രീനില്‍ കാണാം,’ ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: rj Shaan is talking about Mammootty sending a message after watching the short film freedom at midnight