ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാംജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനായിരുന്നു സഞ്ജുവും കൂട്ടരും തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ഒരുങ്ങുകയായിരുന്നു.
രാജസ്ഥാന്‍ ബാറ്റിങ്ങില്‍ റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആയിരുന്നു രാജസ്ഥാന് കരുത്തു നല്‍കിയത്. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറു കൂറ്റന്‍ സിക്സുകളും ആണ് താരം നേടിയത്. 186.67 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
This is him. 🔥 pic.twitter.com/vI2foj1LOS
— Rajasthan Royals (@rajasthanroyals) March 28, 2024
എന്നാല്‍ ഇതിനുമുമ്പ് രാജസ്ഥാനിലെ റോയല്‍സില്‍ നടത്തിയ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരാഗിനെതിരെ ധാരാളം ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ധാരാളം ട്രോളുകളുടെയും കളിയാക്കളിലൂടെയും പരിഹാസങ്ങള്‍ നേരിട്ട താരമാണ് റിയാന്‍ പരാഗ്.
എന്നാല്‍ ഇപ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായുള്ള തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തന്റെ വിമര്‍ശകര്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് പരാഗ്. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് താന്‍ ശ്രദ്ധിക്കാറില്ല എന്നും തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് പരാഗ് മത്സരശേഷം സഞ്ജയ് മഞ്ജരേക്കറോട് പറഞ്ഞത്.
‘ഞാന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പൂജ്യം റണ്‍സിന് പുറത്തായിരുന്നുവെങ്കില്‍ പോലും ഞാന്‍ എന്നെക്കുറിച്ച് മോശമായി ഒരിക്കലും ചിന്തിക്കുകയില്ല. കാരണം എന്റെ കഴിവ് എന്താണെന്ന് എനിക്ക് അറിയാം മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല എനിക്കൊരു ജീവിതശൈലി ഉണ്ട് ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കും വിമര്‍ശകരുടെ ഫീഡ് ബാക്കുകള്‍ എന്നെ ഒരിക്കലും ബാധിക്കില്ല,’ പരാഗ് പറഞ്ഞു.
അതേസമയം ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Riyan Parag Reply to critics after the great performance against Delhi Capitals