Cricket
എല്ലാം അതുപോലെ തന്നെ; ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്‌സര്‍ പുനരാവിഷ്‌കരിച്ച് റിയന്‍ പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 08, 04:36 pm
Thursday, 8th July 2021, 10:06 pm

മുംബൈ: 2011 ലോകകപ്പ് ഫൈനലിലെ മഹേന്ദ്രസിംഗ് ധോണിയുടെ സിക്‌സര്‍ പുനരാവിഷ്‌കരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയന്‍ പരാഗ്. ധോണിയുടെ 40-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരാഗിന്റെ അനുകരണം.

വിശ്വവിജയത്തിലേക്ക് ധോണി തൊടുത്തുവിട്ട സിക്‌സറിന് തൊട്ടുമുന്‍പുള്ള പദചലനവും ആക്ഷനുമെല്ലാം പരാഗ് അനുകരിക്കുന്നുണ്ട്.

രവി ശാസ്ത്രിയുടെ ഫൈനലിലെ കമന്ററിക്കൊപ്പമാണ് പരാഗ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജന്മദിനം.

ഫൈനലില്‍ ശ്രീലങ്ക മുന്നോട്ടുവെച്ച 275 റണ്‍സ് എന്ന വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നാണ് ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയത്.


ധോണി 91 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടമായ ഇന്ത്യയെ 97 റണ്‍സെടുത്ത ഗംഭീറിനൊപ്പമാണ് ധോണി കിരീടത്തിലേക്ക് നയിച്ചത്.