കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ദല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്.
ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ റിഷബ് പന്ത് 24 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 170 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി 3000 റണ്‍സ് നേടാനും പന്തിന് സാധിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഇന്ത്യക്കാരന്‍ എന്ന നിലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ 3000 റണ്‍സ് നേടുന്ന താരമാകാനാണ് പന്തിന് സാധിച്ചത്.
ഐ.പി.എല്ലില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ കുറഞ്ഞ പന്തില്‍ 3000 റണ്‍സ് നേടുന്ന താരം, പന്തിന്റെ എണ്ണം
റിഷബ് പന്ത് – 2028*
യൂസഫ് പത്താന്‍ – 2082
സൂര്യകുമാര്‍ യാദവ് – 2130
സുരേഷ് റെയ്‌ന – 2135
എം.എസ് ധോണി – 2152
Rishabh Pant became the fastest Indian player to reach 3000 IPL runs in terms of balls 🙇🔥#RishabhPant #IPL2024 #Sportskeeda pic.twitter.com/4kkd075VhO
— Sportskeeda (@Sportskeeda) April 13, 2024
മത്സരത്തില്‍ പന്തിന് പുറമെ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ജാക്ക് ഫ്രാസറണ്. 35 പന്തില്‍ നിന്ന് 5 സിക്‌സറും രണ്ട് ഫോറും അടക്കം 55 റണ്‍സ് നേടിയാണ് താരം സീസണിലെ ആദ്യ ഫിഫ്റ്റി നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ നിന്ന് 6 ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു.
Content highlight: Rishabh Pant In Record Achievement