അഞ്ച് വര്‍ഷത്തിനിടെ രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് വിരാടിനുള്ളത്; റിക്കി പോണ്ടിങ്
Sports News
അഞ്ച് വര്‍ഷത്തിനിടെ രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറി മാത്രമാണ് വിരാടിനുള്ളത്; റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th November 2024, 8:42 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനമാണ് വിരാട് കോഹ്ലി നടത്തിയത്. കിവീസിനെതിരായ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 15.50 ശരാശരിയില്‍ 93 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്.

ഇപ്പോള്‍ ഐ.സി.സി സ്‌പോര്‍ട്കാസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം താരമായ റിക്കി പോണ്ടിങ്.

വിരാടിന്റെ മടങ്ങിവരവ് വലിയ ആശങ്ക പ്രകടിപ്പിക്കുന്നു എന്നാണ് മുന്‍ താരം പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരെ മോശം പ്രകടനം കാഴ്ചവെച്ച വിരാട് ഓസ്‌ട്രേലിയക്കെതിരെ മികവ് പുലര്‍ത്തുമെന്നും പോണ്ടിങ് വിശ്വസിച്ചു.

വിരാടിനെക്കുറിച്ച് റിക്കി പോണ്ടിങ് പറഞ്ഞത്

‘അഞ്ച് വര്‍ഷത്തിനിടെ വിരാട് രണ്ടോ മൂന്നോ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയത് മാത്രമാണ് ഞാന്‍ കണ്ടത്. അത്രയും ഉയരത്തിലുള്ള ഒരു ബാറ്റര്‍ക്ക് അത് അത്ര നല്ല സ്‌കോറിങ്ങല്ല. അത്തരം സംഖ്യകളുള്ള ഏതൊരു ബാറ്ററും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കില്ല, എന്നാല്‍ വിരാട് വ്യത്യസ്തനാണ്. കളിയിലെ മഹാന്മാരെ നിങ്ങള്‍ ചോദ്യം ചെയ്യരുത്.

ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്ന ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ റെക്കോഡ് അസാധാരണമാണ്. പക്ഷേ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സമയമാണിത്. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ വിരാട് റണ്‍സ് നേടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല,’ റിക്കി പോണ്ടിങ് പറഞ്ഞു.

 

Content Highlight: Rickey Ponting Talking About Virat Kohli