Entertainment
ആദ്യം അച്ഛനോട് 100 വോട്ടെങ്കിലും തികച്ചിട്ട് സംസാരിക്കാന്‍ വാ: ദിയാകൃഷ്ണയുടെ കമന്റിനിട്ട റിപ്ലൈ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 08, 11:01 am
Friday, 8th March 2024, 4:31 pm

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയുമായ ദിയാ കൃഷ്ണക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച റിപ്ലൈയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു ട്രോള്‍ പേജില്‍ ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ ചിരിക്കുന്ന ഇമോജി ഇട്ടതിലൂടെയാണ് സംഭവം തുടങ്ങുന്നത്.

അഹാനയുടെ കമന്റിന് മറുപടിയായി ക്രാക്ക് എന്ന അക്കൗണ്ട്, ‘അച്ഛനെ പറഞ്ഞത് ഇഷ്ടമായില്ലേ എന്നും, ഇടയ്ക്ക് അച്ഛന്റെ പ്രൊഫൈലും ചെക്ക് ചെയ്ത് നോക്ക്’ എന്നുമാണ് കമന്റിട്ടത്. ഇതിന് മറുപടിയായി ദിയ, ആദ്യം 100 ഫോളോവേഴ്‌സിനെ തികച്ച് ഉണ്ടാക്കിയിട്ട് സംസാരിക്കാന്‍ വാ എന്ന് മറുപടി നല്‍കി.

‘ആദ്യം അച്ഛനോട് 100 വോട്ട് തികച്ച് വാങ്ങാന്‍ പറ’ എന്നായിരുന്നു ദിയയുടെ കമന്റിന് മറുപടി നല്‍കിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ കമന്റനെ ട്രോള്‍ പേജുകളും ഗ്രൂപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്. കമന്റിന്റെ സ്‌കീന്‍ഷോട്ട് പല ഗ്രൂപ്പിലും എത്തിയിരിക്കുകയാണ്.

കുട്ടിക്കാലത്ത് വീട്ടിലെത്തുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴി കുത്തിയാണ് ആഹാരം കൊടുത്തിരുന്നതെന്നും, അത് കണ്ട് തനിക്ക് കൊതി തോന്നിയിരുന്നെന്നുമുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശേഷം അതിനെ ന്യായീകരിച്ചുകൊണ്ട് ദിയ ഇന്‍സ്‌ററഗ്രാമില്‍ വീഡിയോയും ചെയ്തിരുന്നു. ഇത്‌ന് ശേഷമാണ് പുതിയ വിവാദ കമന്റ് വന്നിരിക്കുന്നത്.

Content Highlight: Reply for Diya Krishna’s comment gone viral