national news
ജനപ്രിയ കാര്‍ ഡിസൈനര്‍ ദിലിപ് ചബ്രിയ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 28, 06:15 pm
Monday, 28th December 2020, 11:45 pm

മുംബൈ: പ്രശസ്ത കാര്‍ ഡിസൈനറും വിഖ്യാത കാര്‍ മോഡിഫിക്കേഷന്‍ സ്റ്റുഡിയോ ആയ ഡിസിയുടെ സ്ഥാപകനുമായ ദിലിപ് ചബ്രിയ അറസ്റ്റില്‍. വഞ്ചാനാകുറ്റത്തിനാണ് ഇദ്ദേഹത്തെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട കാര്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഐ.പി.സി സെക്ഷന്‍ 420 (വഞ്ചനാക്കുറ്റം)ത്തിന് പുറമേ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ചൊവ്വാഴ്ച വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും മുംബൈ പൊലീസ് അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Renowned car designer Dilip Chhabria arrested by Mumbai Police in cheating case