കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കരുതല്‍ തടങ്കലിലാക്കണം; കര്‍ശന നിര്‍ദേശങ്ങളുമായി എ.ഡി.ജി.പി
Kerala
കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കരുതല്‍ തടങ്കലിലാക്കണം; കര്‍ശന നിര്‍ദേശങ്ങളുമായി എ.ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2024, 10:47 am

തിരുവനന്തപുരം: പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വെക്കണമെന്നും സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പരിശോധനയുടെ വിവരങ്ങള്‍ ഓരോ ദിവസവും അറിയിക്കണമെന്നും എ.ഡി.ഡി.ജി അറിയിച്ചു. ഇതിനായി കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിലാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കരുതല്‍ തടങ്കലിലാക്കണം എന്നാണ് യോഗത്തില്‍ അറിയിച്ചത്.

കണ്ണൂരിലെ സ്ഥിരം കുറ്റവാളികള്‍ ഒളിവില്‍ കഴിയുന്ന കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും എ.ഡി.ജി.പി പറഞ്ഞു. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായം തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡി.ജി.പിയുടെ ഇടപെടലിന് പിന്നാലെയാണ് എ.ഡി.ജി.പിയുടെ നിര്‍ദേശം പുറത്ത് വന്നത്. അതിനിടെ കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പരിശോധന നടത്തിയിരുന്നു. പരിശോധനകള്‍ ശക്തമാക്കാനും തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് പാനൂര്‍ സംഭവം പോലെയുള്ള കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം.

Content Highlight: Regular criminals in Kannur should be remanded in custody till the elections are over; ADGP with strict instructions