നിലയ്ക്കല്‍: ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്യാനും താന്‍ തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്ക്കെതിരെയുണ്ടായ പൊലീസ് നടപടി ശരിയായില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല; പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ലിബി
ആചാരത്തിന് വിരുദ്ധമായി ആരെങ്കിലും ശബരിമലയില്‍ കയറിയാല്‍ അന്ന് താന്‍ ശബരിമലയിലെ പ്രാര്‍ഥന മതിയാക്കുമെന്നും നിയമത്തില്‍ മാറ്റമുണ്ടായാല്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂവെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെങ്കില്‍ അവരത് ചെയ്യട്ടെ, താന്‍ വിശ്വാസികളുടെ കൂടെയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പമ്പയില്‍ രാവിലെ ആരംഭിച്ച നാമജപയാത്രയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പങ്കെടുക്കുന്നുണ്ട്.
WATCH THIS VIDEO: