Movie Day
രതിനിര്‍വ്വേദം ജൂണ്‍ 3നെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 May 27, 11:39 am
Friday, 27th May 2011, 5:09 pm

സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന രതിനിര്‍വേദം ജൂണ്‍ 3ന് തിയ്യേറ്ററുകളിലെത്തും. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുമ്പ് യുവമനസ്സുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ റോളില്‍ ശ്വേതമേനോന്‍ എത്തുമ്പോള്‍ പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

1978ല്‍ അനുഗ്രഹീത സംവിധായകന്‍ ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കുന്നത് ടി.കെ രാജീവ് കുമാറാണ്. മുന്‍ കാല ചിത്രമായ നീലത്താമര വീണ്ടുമെത്തിച്ച സുരേഷ്‌കുമാര്‍ തന്നെയാണ് രതിനിര്‍വേദവും നിര്‍മ്മിക്കുന്നത്.

ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അനശ്വരമാക്കിയ രതിച്ചേച്ചിയെ അവതരിപ്പിക്കുന്നത് ശ്വേത മേനോനാണ്. ശ്രീജിത്ത് എന്ന യുവനടന്‍ പപ്പുവിന്റെ റോളിലെത്തും.

ഈ വര്‍ഷം ഏപ്രില്‍ 8നാണ് രതിനിര്‍വേദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. . ഏപ്രില്‍ 28ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മാവേലിക്കരയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. എം. ജയചന്ദ്രന്റേതാണ് സംഗീതം.

മേനകാ സുരേഷ്‌കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം രേവതി കലാമന്ദിരിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.