DOOL PLUS
കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 24, 07:33 am
Friday, 24th March 2023, 1:03 pm

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ്‌സ്‌റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ രശ്മിക, ഈയിടെ പുതിയ സിനിമാ റിലീസുകളിലൂടെ ഹിന്ദി സിനിമാവ്യവസായരംഗത്തേയ്ക്കും കടന്നിരുന്നു.

കല്യാണിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചന്‍, ദേശീയ ബ്രാന്‍ഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാര്‍ജുന, തമിഴ്‌നാട് ബ്രാന്‍ഡ് അംബാസിഡറായ പ്രഭു, കര്‍ണാടകയിലെ ശിവരാജ് കുമാര്‍, കേരള ബ്രാന്‍ഡ് അംബാസിഡറായ കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രശസ്ത താരങ്ങള്‍ക്കൊപ്പം രശ്മിക കൂടി ഇനി കല്യാണിനായി അണിനിരക്കും.

ദക്ഷിണേന്ത്യന്‍ വിപണികളിലേയ്ക്ക് ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണി പ്രിയദര്‍ശനൊപ്പം ലൈഫ്‌സ്‌റ്റൈല്‍ ആഭരണനിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകര്‍ഷണീയതയും വിവിധ ജനസമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ബ്രാന്‍ഡിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രശ്മിക മന്ദാന സംസാരിച്ചത്. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നതും പ്രമുഖവുമായ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഭാഗമാകുന്നതിലും ബച്ചന്‍ സാര്‍, നാഗാര്‍ജുന സാര്‍, പ്രഭു സാര്‍ തുടങ്ങിയവര്‍ക്കൊപ്പം അണിചേരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

വിശ്വാസത്തിന്റേയും സുതാര്യതയുടെയും പ്രതീകമായ കല്യാണ്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുക എന്നത് ബഹുമതിയായി കണക്കാക്കുന്നു. കല്യാണ്‍ ജൂവലേഴ്‌സിലെ ആഭരണങ്ങളുടെ വൈശിഷ്ട്യമാര്‍ന്ന രൂപകല്‍പ്പനകളും കരവിരുതും എല്ലായ്‌പ്പോഴും മോഹിപ്പിക്കുന്നതായിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്‌സുമൊത്തുള്ള മികവിലേയ്ക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്നും രശ്മിക പറഞ്ഞു.

രാജ്യമെങ്ങും സാന്നിദ്ധ്യം വിപുലമാക്കുന്ന കല്യാണ്‍ ജൂവലേഴ്‌സ് ഈയടുത്ത കാലത്ത് വിവിധ നഗരങ്ങളിലായി ഒട്ടേറെ പുതിയ ഷോറൂമുകള്‍ തുറന്നിരുന്നു. ഓരോ ഷോറൂമിലും വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളും ഇന്‍ഹൗസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട്, സെമി പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ ലൈല, പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. രശ്മിക മന്ദാനയുടെ നിയമനത്തോടെ ബ്രാന്‍ഡ് പുതിയ ഉയരത്തിലും വിപുലമായ ജനസമൂഹങ്ങളിലേയ്ക്കും എത്തുന്നതിനും വിശ്വാസ്യതയാര്‍ന്ന ഇന്ത്യയിലെ ആഭരണബ്രാന്‍ഡ് എന്ന നിലയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നതിനുമാണ് പരിശ്രമിക്കുന്നത്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.