കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനു നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജോലിക്കനുസരിച്ചാണ് ആളുകള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതെന്നായിരുന്നു തന്റെ ചിത്രത്തിനോടൊപ്പം രമേഷ് പിഷാരടി എഴുതിയിരുന്നത്.
‘പരിചയപ്പെടുമ്പോള്‍ ‘എന്ത് ചെയ്യുന്നു’എന്ന് പലരും ചോദിക്കുന്നത്, എത്ര ബഹുമാനിക്കണം എന്നു തീരുമാനിക്കാനാണ്,’ എന്നായിരുന്നു പിഷാരടിയുടെ വാക്കുകള്‍.
പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു നടനും റാപ്പറുമായ നീരജ് മാധവിന്റെ കമന്റ്. Word എന്ന ഒറ്റവാക്കായിരുന്നു നീരജ് കമന്റ് ചെയ്തത്.
മറ്റു നിരവധി പേരും പോസ്റ്റ് ലൈക്ക് ചെയ്തും കമന്റ് ചെയ്തും എത്തിയിട്ടുണ്ട്. ഇനി ആരെങ്കിലും എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ തന്നോട് സംസാരിക്കുന്നു എന്ന് മറുപടി കൊടുത്താല്‍ മതിയെന്നാണ് ഒരു കമന്റ്.
ആള്‍ക്കാര്‍ എന്തിനാണ് ജോലിയൊന്നുമായില്ലേ എന്ന് ചോദിക്കുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും കമന്റുകളിലുണ്ട്. വളരെ സത്യസന്ധമായ കാര്യമാണിതെന്നാണ് പല കമന്റുകളിലും ആവര്‍ത്തിക്കുന്നത്.
View this post on Instagram
എന്തുകൊണ്ടാണ് ഇപ്പോള്‍ പിഷാരടിക്ക് ഇത്തരത്തിലൊരു കമന്റ് ചെയ്യാന്‍ തോന്നിയതെന്നാണ് മറ്റു ചിലര്‍ക്ക് അറിയേണ്ടത്. സാധാരണ വളരെ രസകരമായ ക്യാപ്ഷനുകളുമായി എത്തുന്ന രമേഷ് പിഷാരടി ഇത്രയും സീരിയസാകാന്‍ മാത്രം എന്ത് സംഭവിച്ചുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ramesh Pisharody’s new insta post and actor Neeraj Madhav’s comment on it