തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പത്രസമ്മേളനം അനുകരിച്ച് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി.
ഹരിപ്പാട് നടന്ന ഐശ്വര്യ കേരളയാത്രയില്‍ സദസ്സില്‍ നിന്ന് പിഷാരടി ഉമ്മന്‍ ചാണ്ടിയെ അനുകരിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഈ വേദിയില്‍ ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ രമേഷ് പിഷാരടി പിന്നീടാകാമെന്ന് പറഞ്ഞെങ്കിലും വേദിയില്‍ കൂടിയവര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു.
പഴയപോലെയല്ല എന്റെ നേതാവാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷമാണ് രമേഷ് പിഷാരടി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തുന്നത് അനുകരിച്ചത്.
ചൊവ്വാഴ്ചയാണ് ഐശ്വര്യ കേരള യാത്രയില്‍ രമേഷ് പിഷാരടി എത്തിയത്. ഇവിടെ ജനാധിപത്യം പുലരുന്നതിന് ചിരിച്ച മുഖത്തോടെ നിങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള ഈ പാര്‍ട്ടിയില്‍ ഞാനുണ്ടാകും നിങ്ങളുമുണ്ടാകുക എന്നും രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയില്‍ പറഞ്ഞു.
ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിലേക്ക് എന്ന പ്രയോഗം ശരിയല്ല താന്‍ പണ്ട് മുതല്‍ തന്നെ കോണ്‍ഗ്രസ് ആണ്, കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുമുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരത്തിനില്ല. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന് ആവശ്യമാണ്’, പിഷാരടി പറഞ്ഞു.