Entertainment news
''എന്തൊരു മനുഷ്യനാണ് അദ്ദേഹം, മഹാനടനാണ്': രജിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 28, 05:36 pm
Friday, 28th July 2023, 11:06 pm

നെല്‍സണ്‍ ദിലീപ് കുമാറിന്റെ  സംവിധാത്തില്‍ രജിനികാന്ത് നായകനായി എത്തുന്ന ജയ്‌ലര്‍ ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും എത്തുന്നുണ്ട്.

മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയ്‌ലറിന്റെ ഓഡിയോ ലോഞ്ച് ഇന്ന് (28 ജൂലൈ 2023) ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഇപ്പോഴിതാ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് മോഹന്‍ലാലിനെ പറ്റി പറഞ്ഞ വാക്കുകളാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാല്‍ മഹാ നടന്‍ ആണെന്നും, അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് രജിനികാന്ത് പറഞ്ഞത്.

‘എന്തൊരു മനുഷ്യനാണ് അദ്ദേഹം, മോഹന്‍ലാല്‍ ഒരു മഹാനടനാണ്’, രജിനി പറയുന്നു. ജയ്‌ലറില്‍ ഒരു പ്രധാന വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ചര്‍ച്ചചെയ്യപെട്ടിരുന്നു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169ാമത്തെ ചിത്രം കൂടിയാണ് ജയ്‌ലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയ്‌ലറുടെ വേഷത്തിലാണ് രജിനി ചിത്രത്തില്‍ എത്തുന്നത്.

സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയ്‌ലര്‍.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.

Content Highlight: Rajinikanth About Mohanlal in Jailer audio launch\