ലൈംഗിക പീഡനം തുറന്ന് പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി
Kerala News
ലൈംഗിക പീഡനം തുറന്ന് പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 12:57 pm

കോഴിക്കോട്: ലൈംഗിക പീഡനം തുറന്ന് പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

രജീഷ് രജീഷ് എന്ന അക്കൗണ്ടില്‍ നിന്നും രജീഷ് പോളിന്റെ ശബ്ദത്തിലുള്ള രണ്ടു വോയിസ് റെക്കോര്‍ഡുകള്‍ ആണ് അയച്ചതെന്നും കാണിച്ചു തരാം എന്ന ഭാവത്തിലുള്ള രണ്ടു മെസ്സേജുകള്‍ ആയിരുന്നു അതെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്ഥിരം ഭീഷണി രൂപമാണ് ഇതെന്നും Fuck Off എന്ന മറുപടിയേ ഈ ഭീഷണിക്ക് നല്‍കേണ്ടതുള്ളൂ എന്നാണു താന്‍ കരുതുന്നതെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം ലൈംഗിക അതിക്രമത്തെകുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ചിന്താ ജെറോം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ വ്യക്തമാക്കി.


വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു


16 ാം വയിസില്‍ നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെയാണ് വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രജീഷിനെതിരെയുള്ള സ്ത്രീകളുടെ ആരോപണം ആദ്യം വെളിപ്പെടുത്തിയത് ദളിത് പ്രവര്‍ത്തകയും ചിന്തകയുമായ രേഖ രാജ് ആയിരുന്നു. അതിന് പിന്നാലെ രജീഷിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.