ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയേയും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയേയും ചൈനീസ് ചാരന്‍മാരെന്ന് വിളിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര. ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനല്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലായിരുന്നു സംപിത് പത്രയുടെ പരാമര്‍ശം.
ചര്‍ച്ചയ്ക്കിടെ മുംബൈ ആക്രമണത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണിച്ചിരുന്നു. ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അന്ന് ബി.ജെ.പി വിമര്‍ശിച്ചത് പോലെ തന്നെയാണ് അതിനെന്തിനാണ് അസ്വസ്ഥമാകുന്നത് എന്നായിരുന്നു സര്‍ദേശായിയുടെ ചോദ്യം.
On @IndiaToday few minutes ago
Sambit Patra – You are a Chinese agent
Rajdeep Sardesai – Don’t call me Chinese agent, China’s maximum investment is in Gujarat, Should I call Gujarat Govt Chinese Agent pic.twitter.com/gx2p7Xt27k
— Vinay Kumar Dokania🇮🇳 | विनय कुमार डोकानिया (@VinayDokania) June 24, 2020
ഇതിന് മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് ഇടപെട്ടതോടെയാണ് സംപിത് പത്ര പ്രകോപിതനായത്. തന്നെ ഉത്തരം പറയാന്‍ അനുവദിക്കുന്നില്ലെന്നും നിങ്ങള്‍ ചൈനീസ് ചാരന്‍മാരാണോ എന്നുമായിരുന്നു സംപിത് പത്രയുടെ ചോദ്യം.
ചൈനയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഗുജറാത്തിലാണെന്നും അങ്ങനെയെങ്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ ചൈനീസ് ചാരന്‍മാരാണെന്ന് പറയാന്‍ പറ്റുമോ എന്നുമായിരുന്നു സര്‍ദേശായിയുടെ ചോദ്യം. ചൈനീസ് ചാരന്‍ എന്ന വാക്കൊന്നും അങ്ങനെ എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.