Election Results 2018
രാജസ്ഥാനില്‍ രണ്ടിടത്ത് സി.പി.ഐ.എം ലീഡ് ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 11, 04:21 am
Tuesday, 11th December 2018, 9:51 am

ജയ്പൂര്‍: ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് അടിതെറ്റിയ രാജസ്ഥാനില്‍ സി.പി.ഐ.എം രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ ഗിര്‍ഭാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ലീഡ് ചെയ്യുന്നത്.

ബല്‍വാന്‍ പൂനിയ ഭദ്ര മണ്ഡലത്തില്‍ 4545 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബികാനര്‍ ജില്ലയില്‍ ഗിര്‍ഭാരി മാഹിയ ലീഡ് ചെയ്യുന്നു.

ALSO READ: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്; രമണ്‍സിങ്ങ് പിന്നില്‍

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 90 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബി.ജെ.പി 76 സീറ്റിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും ലീഡ് നില ഉയര്‍ത്തി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി വസുന്ധര രാജെയും ലീഡ് ചെയ്യുന്നുണ്ട്. 1998 മുതല്‍ സംസ്ഥാനത്ത് ആരും തുടര്‍ച്ചയായി ഭരിച്ചിട്ടില്ല.

WATCH THIS VIDEO: