ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ നിലപാട് എഴുതി നല്‍കണമെന്ന് മുന്‍ ടെലികോം മന്ത്രി എ. രാജയോട് ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി . []
ടു ജി സ്‌പെക്രട്രം വിവാദത്തില്‍ രാജയെ സാക്ഷിയായി സമിതിക്കു മുന്നില്‍ ഹാജരാക്കുന്നതിനു ജെ.പി.സിയിലെ ഡി.എം.കെ അംഗങ്ങളായ ടി.ആര്‍ ബാലുവും ടി. ശിവയും ജെ.പി.സി അധ്യക്ഷന്‍ പി.സി ചാക്കോയ്ക്കു മേല്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു.
എന്നാല്‍ ഈ കാര്യത്തില്‍ പി.സി ചാക്കോ അനുകൂല നിലപാട് സ്വീകരിച്ചില്ല. ജെ.പി.സിയുടെ രേഖകളുടെ ഭാഗമായാണ് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത്.
2008ല്‍ 2ജി ലൈസന്‍സ് സംബന്ധിച്ച വിവാദ പത്രക്കുറിപ്പില്‍ അവസാന നിമിഷം രാജ ഇടപെട്ട് മാറ്റം വരുത്തിയെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി ജെ.പി.സി.ക്ക് മൊഴിനല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍ സാക്ഷിയായി ഹാജരായി മൊഴിനല്‍കാന്‍ തയ്യാറാണെന്ന് എ.രാജയും ജെ.പി.സി യെ അറിയിച്ചു. പിന്നീട് രാജ മൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച് ലോക് സഭാ സ്പീക്കര്‍ മീരാ കുമാറിനു അപേക്ഷ നല്‍കി.
എന്നാല്‍ രാജയെ സാക്ഷിയായി ജെ.പി.സിക്കു മുന്നില്‍ വിളിച്ചുവരുത്തുന്നമെയ് ആദ്യവാരം കേസില്‍ ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നാണ് അറിയുന്നത്