വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം 40 % മുസ്‌ലീം ജനസംഖ്യയുളളതിനാല്‍: അസദുദ്ദീന്‍ ഒവൈസി
D' Election 2019
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം 40 % മുസ്‌ലീം ജനസംഖ്യയുളളതിനാല്‍: അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 9:58 am

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ വിജയം 40 % മുസ്‌ലീം ജനസംഖ്യയുള്ളതിനാലാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

‘1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ ആസാദിന്റേയും നെഹ്‌റുവിന്റേയും അംബേദ്ക്കറുടേയും അവരുടെ പിന്തുടര്‍ച്ചക്കാരുടേയും ആയിരിക്കും. ഈ രാജ്യത്തില്‍ നമ്മള്‍ക്ക് കിട്ടാന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ദാനധര്‍മ്മത്തില്‍ നിലനില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ എന്നായിരുന്നു ഒവൈസി പറഞ്ഞത്.

നിങ്ങള്‍ കോണ്‍ഗ്രസോ മറ്റ് മതനിരപേക്ഷ പാര്‍ട്ടികളോ വിടാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷ ചിന്തിക്കേണ്ടത്
അവര്‍ക്ക് ശക്തിയില്ലെന്നതാണ്. ഓര്‍ക്കൂ.. അവര്‍ പ്രയത്‌നിക്കുന്നില്ല. എവിടെയാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്? പഞ്ചാബില്‍. അവിടെയാരാണ്? സിഖ്കാര്‍.എന്തുകൊണ്ടാണ് ബി.ജെ.പിക്ക് ഇന്ത്യയില്‍ ഒരിടത്തും നഷ്ടപ്പെടാതിരുന്നത്? അവിടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ കാരണമാണ്. കോണ്‍ഗ്രസ് നേതാവിന് അമേഠി നഷ്ടപ്പെട്ടു. വയനാട്ടില്‍ വലിയ വിജയം നേടി. അത് വയനാട്ടിലെ 40 % മുസ്ലീം ജനസംഖ്യയുള്ളത് കൊണ്ടല്ലേ? എന്നും ഒവൈസി പറഞ്ഞു.

പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്.