ലഖ്‌നൗ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പുതുതായി ചുമതലയേറ്റ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലഖ്‌നൗ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പുതുതായി ചുമതലയേറ്റ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് സൂചനയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2019ലെ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടിന് സമൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.
2024ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാമെന്നും അജയ് പറഞ്ഞു. വാരണാസിയില്‍ നിന്നും പ്രധാനമന്ത്രിക്കെതിരെയാണ് പ്രിയങ്കയ്ക്ക് മത്സരിക്കേണ്ടതെന്നുണ്ടെങ്കില്‍ എല്ലാ പ്രവര്‍ത്തകരും ചേര്‍ന്ന് വിജയമുറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ വാരണാസിയില്‍ നിന്നും പ്രിയങ്കാ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അവസാന നിമിഷം അജയ് റായിയെ മോദിക്കെതിരെ മത്സരിപ്പിക്കുകയായിരുന്നു. 2014ലിലും അജയ് റായ് ആയിരുന്നു മോദിക്കെതിരെ മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്രാവശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രിജ് ലാല്‍ കബ്രിയെ മാറ്റി അജയ് റായിയെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനാക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി എന്തുകൊണ്ടും യോഗ്യയാണെന്നായിരുന്നു റോബര്‍ട്ട് വാദ്ര പറഞ്ഞിരുന്നത്. അടുത്ത തവണ പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരിക്കണമെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘അവള്‍ ഉറപ്പായും ലോക്സഭയില്‍ ഉണ്ടായിരിക്കണം. അവള്‍ക്ക് അതിനുള്ള എല്ലാ യോഗ്യതയും ഉണ്ട്. അവള്‍ പാര്‍ലമെന്റില്‍ മികച്ചുനില്‍ക്കും. അതിനുള്ള എല്ലാ അര്‍ഹതയും അവള്‍ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യം പരിഗണിക്കുമെന്നും അവള്‍ക്കായി മെച്ചപ്പെട്ട പലതും കരുതിവെക്കുമെന്നും ഞാന്‍ കരുതുന്നു,’ എന്നായിരുന്നു വാദ്ര പറഞ്ഞിരുന്നത്.
Content Highlights: Rahul gandhi to contest in 2024 lok sabha election ; up congress president