ചെന്നൈ: ചെന്നൈ സ്റ്റെല്ല മേരിസ് വുമണ്‍സ് കോളജിലെ വിദ്യാര്‍ഥികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ സംവാദ പരിപാടിക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. സംവാദത്തിനിടെ രാഹുല്‍ പറഞ്ഞ വാചകങ്ങളും ചിന്തകളുമാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്.
തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയോട് എന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനം. ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്ലെക്സിയ രോഗികളെ പ്രധാനമന്ത്രി അപമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഇടപെടലിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
#WATCH: Congress President Rahul Gandhi asks a student at Stella Maris College, Chennai, to call him Rahul, when she starts a question with “Hi Sir”. #TamilNadu pic.twitter.com/01LF5AxSex
— ANI (@ANI) March 13, 2019
പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി. “ഞാന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം വളരെ വളരെ ദേഷ്യത്തിലാണെന്നും കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്‌നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് കുറഞ്ഞത് എന്റെ ഭാഗത്തുനിന്ന് ഞാനെങ്കിലും സ്‌നേഹം കാണിക്കണമെന്ന്. എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്‌നേഹം തോന്നിയിരുന്നു. ” എന്നയിരുന്നു.
How can #PM make fun of such a disease like #Dyslexia ?
Is this the level of #PM ?#Dyslexia modi pic.twitter.com/fTe2CoNQRP— Dr.SanjeevRajpurohit (@DrSanjeevRajp4) March 4, 2019
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രാവിലെ 11-ന് ചെന്നൈയിലെത്തിയ രാഹുല്‍ സ്റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്.
സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഒന്നിച്ചുള്ള മറുപടി.
റോബര്‍ട്ട് വാദ്രക്കെതിരെ ഏതന്വേഷണവും നടക്കട്ടെ എന്നും, എന്നാല്‍ റഫാല്‍ അഴിമതിയില്‍ മോദിക്കെതിരെയും അന്വേഷണം വേണമെന്നും ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍
എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുപോലെ തുറന്നവേദിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും വിദ്യാര്‍ത്ഥികളോട് ചോദിച്ചു.
സംവാദം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് കൈ കൊടുത്ത് ഒന്നിച്ച് നിന്നു സെല്‍ഫിയെടുത്തുമാണ് രാഹുല്‍ മടങ്ങിയത്.