ന്യൂദല്‍ഹി: രാജ്യസഭാ എം.പിമാരുടെ യോഗത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉള്‍ത്തിരിഞ്ഞു വന്ന ഭിന്നതയില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങള്‍.
മുതിര്‍ന്നവരും യുവ നേതാക്കളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ആഴത്തിലുള്ള ഭിന്നതയുണ്ടെന്നും യു.പി.എ സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധിയെ അസ്വസ്ഥനാക്കിയതായി രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് പേര് വെളിപ്പെടുത്താതെ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനാവശ്യമായി പ്രശ്നമുണ്ടാക്കുന്ന ആളുകളെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളും യുവ വിഭാഗവും ചേരിതിരിഞ്ഞുള്ള വാക്‌പ്പോരിന് എത്രയും പെട്ടെന്ന് അവസാനംകണ്ടെത്തണമെന്നും യു.പി.എയെ സര്‍ക്കാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള ട്വിറ്റര്‍ യുദ്ധത്തിനും ഉടനടി അന്ത്യം കുറിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും കേണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.