സോഷ്യല്‍ മീഡിയ ലവ് ജിഹാദ് ഗ്രൂപ്പില്‍ താന്‍ അംഗമാണ് എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും പറഞ്ഞിട്ടില്ല: രാഹുല്‍ ഈശ്വര്‍
Kerala
സോഷ്യല്‍ മീഡിയ ലവ് ജിഹാദ് ഗ്രൂപ്പില്‍ താന്‍ അംഗമാണ് എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും പറഞ്ഞിട്ടില്ല: രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2017, 10:22 pm

കോഴിക്കോട്: ലവ് ജിഹാദിനെതിരെയുള്ള സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെന്നും എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും താന്‍ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഗ്രൂപ്പില്‍ താന്‍ അംഗമായിരുന്നു എന്നാല്‍ അതിന്റെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നില്ല. ഈ ഗ്രൂപ്പില്‍ പരസ്പരം രണ്ട് പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെ സംബന്ധിച്ച മറുപടിമാത്രമാണ് താന്‍ നല്‍കിയതെന്നും രാഹുല്‍ ഈശ്വര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also read ലവ് ജിഹാദ് ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത് അനുവാദമില്ലാതെ; ഗ്രൂപ്പിലംഗമായത് താനറിഞ്ഞിരുന്നില്ല: ധന്യാ രാമന്‍ 


ഗ്രൂപ്പില്‍ രണ്ട് പേര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോള്‍ തമ്മില്‍ തല്ലരുതെന്നേ താന്‍ പറഞ്ഞിട്ടുള്ളു. ജയകാന്തനെതിരെ ഗ്രൂപ്പില്‍ മറ്റൊരാള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ഇത്. ജയകാന്തന്‍ സീനിയര്‍ നേതാവാണെന്നായിരുന്നു താന്‍ ഗ്രൂപ്പില്‍ പറഞ്ഞത്. പ്രചരിക്കുന്ന പോലെ മതങ്ങള്‍ക്കെതിരെയോ വര്‍ഗ്ഗീയപരമായോ ഒരു കമന്റുകള്‍ പോലും താനിതുവരെ ലവ് ജിഹാദിനെതിരായ ഗ്രൂപ്പില്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.


Also Read: കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


“ഹിന്ദുത്വ വലതു പക്ഷത്ത് നില്‍ക്കുമ്പോഴും മതസൗഹാര്‍ദ്ദം ഉണ്ടായിരിക്കണമെന്ന അഭിപ്രായക്കാരനാണ് താന്‍. സമൂഹത്തെ ഈ നിലയില്‍ എത്തിച്ചതിന്റെ പിന്നില്‍ പല മുസ്‌ലിം സഹോദരന്മാര്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. ആശയ പരമായി പരസ്പരം പോരടിക്കുമ്പോഴും സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. തന്റെ നിലപാടുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. മതേതരത്വ നിലപാടുകള്‍ ഏത് വേദിയിലും തുറന്ന് പറയുന്ന വ്യക്തിയാണ് താനെന്നും” രാഹുല്‍ ഈശ്വര്‍ ഡൂള്‍
ന്യൂസിനോട് പറഞ്ഞു.


Dont miss ലവ് ജിഹാദ് ഗ്രൂപ്പിലംഗമാക്കിയത് അനുവാദമില്ലാതെ; എന്റെ ജീവിത ലക്ഷ്യം ഇതല്ല: ഞെരളത്ത് ഹരി ഗോവിന്ദന്‍ 


സമൂഹത്തിലെ മതനിരപേക്ഷ, മതേതര നിലാപാടുകള്‍ പറയുന്നവരുടെ തനിനിറമാണ് പുറത്ത് വന്നതെന്ന എന്ന രീതിയിലായിരുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പില്‍ വര്‍ഗ്ഗീയ പരമായ രീതിയിലുള്ള ചര്‍ച്ചയിലല്ല താന്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.