മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍
Kerala News
മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th June 2020, 12:24 pm

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി രഹനാ ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും രഹ്ന ഫാത്തിമ അറിയിച്ചു.

രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് പിന്‍വലിച്ചതിന് പിന്നാലെ പൊലീസ് രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിലെത്തി. എന്നാല്‍ അവര്‍ വീട്ടിലില്ലെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് മടങ്ങി പോവുകയായിരുന്നു.

നഗ്‌നശരീരം പ്രായപൂര്‍ത്തിയാകാത്ത മകന്് ചിത്രം വരയ്ക്കാനായി വിട്ടു നല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് രഹ്നക്കെതിരെ കേസെടുത്തത്. ബാലവാകാശ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

കേസെടുത്തതിനെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അവര്‍ നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലിട്ടതെന്നും യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പറഞ്ഞിരുന്നു.

‘സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള മിഥ്യാ ധാരണകള്‍ക്കുമെതിരെ’ എന്ന ക്യാപ്ഷനോടെയാണ് രഹ്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ കുട്ടികള്‍ക്കുമുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് പകര്‍ത്തി സാമൂഹ്യമാധ്യമത്തിലിടുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശാണ് പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.