മാര്‍ച്ച് 26ന് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ രാജസ്ഥാന്‍ നായകന്‍ സഞ്ജുവിനെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ സമയം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.
രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്.
‘സഞ്ജു എനിക്കെന്റെ അനുജനെ പോലെയാണ്. അവന്‍ കേരളത്തില്‍ നിന്നും ഞാന്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. അവന്‍ ധാരാളം തമിഴ് സിനിമകള്‍ കാണാറുണ്ട്, ഞാനും. നിങ്ങള്‍ സൗത്ത് ഇന്ത്യയില്‍ നിന്നുമാണെങ്കില്‍ സിനിമയേക്കാള്‍ വലിയൊരു കണക്ടിംഗ് ഫാക്ടര്‍ വേറെ ഉണ്ടാവുകയില്ല.
Teammates on the field. Brothers off it. 💗#RoyalsFamily | @ashwinravi99 | @IamSanjuSamson pic.twitter.com/BehOgxXdBi
— Rajasthan Royals (@rajasthanroyals) March 12, 2022
ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളത്. അവന്‍ എന്നെ പേരു പോലും വിളിക്കാറില്ല, അണ്ണാ എന്നാണ് അവന്‍ എന്നെ വിളിക്കാറുള്ളത്.
അശ്വിന്റെ ബാറ്റിംഗ് കണ്ട് പലപ്പോഴും ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. ഞാന്‍ രോഹിത് ശര്‍മയുടെ വലിയൊരു ഫാന്‍ ആണ്. അദ്ദേഹം വളരെ സ്‌പെഷ്യലാണ്. അത്രതന്നെ സ്‌പെഷ്യലാണ് സഞ്ജുവും.
അവന്‍ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കടമ്പകള്‍ പൂര്‍ണമായും കടന്നിട്ടില്ല. സമയമാവുമ്പോള്‍ അവനത് കടക്കുക തന്നെ ചെയ്യും,’ അശ്വിന്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന അശ്വന്‍ മെഗാ ലേലത്തിലൂടെയാണ് രാജസ്ഥാന്റെ ഭാഗമായത്. അഞ്ച് കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ അശ്വിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
ലസിത് മലിംഗയുടെ ശിക്ഷണത്തില്‍ രാജസ്ഥാന്റെ പേസ് നിര ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍, എതിരാളികളെ കറക്കി വീഴ്ത്താനുള്ള പദ്ധതികളാണ് അശ്വിനും ചഹലുമടങ്ങുന്ന സ്പിന്‍ നിരയുടേത്.
മാര്‍ച്ച് 26നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 29നാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഹൈദരാബാദാണ് എതിരാളികള്‍.
Content highlight: R Aswin about Sanju Samson