വരാനിരിക്കുന്ന സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പഞ്ചാബ് ക്രിക്കറ്റ് ടീമിനെതിരെയുള്ള അണ്‍ ഒഫീഷ്യലായ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യം മത്സരത്തില്‍ പഞ്ചാബിന് മൂന്ന് വിക്കറ്റിന്റെ ജയം. വിന്‍ഡ്‌ഹോക്കിലെ വാണ്ടറെഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നമീബിയ 41.3 ഓവറില്‍ 173 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17 ഓവറുകളും മൂന്നു വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു.
— Official Cricket Namibia (@CricketNamibia1) July 3, 2024
സല്‍വീര്‍ സിങ്ങിന്റെയും ക്യാപ്റ്റന്‍ നമന്‍ ദീറിന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. 79 പന്തില്‍ 70 റണ്‍സ് നേടിക്കൊണ്ടായിരുന്നു സന്‍വീറിന്റെ തകര്‍പ്പന്‍ പ്രകടനം. പത്ത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആറ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 64 61 റണ്‍സായിരുന്നു പഞ്ചാബ് ക്യാപ്റ്റന്‍ നേടിയത്.
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നമന്‍ കളിച്ചിട്ടുണ്ട്. ഏഴു മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 140 റണ്‍സാണ് താരം നേടിയത്. 177.22 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
അതേസമയം നമീബിയന്‍ ബൗളിങ്ങില്‍ ജൂനിയര്‍ കരിയാട്ട മൂന്ന് വിക്കറ്റും തന്‍ഗെനി ലുങ്കാമെനി രണ്ട് വിക്കറ്റും പീറ്റര്‍ ഡാനിയല്‍ ബില്‍ഗാനു, ബെന്‍ ഷിക്കോങ്കോ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 74 പന്തില്‍ 51 റണ്‍സ് നേടിയ ജീന്‍ പിയറി കൊട്ട്‌സെയാണ് നമീബിയയുടെ ടോപ് സ്‌കോറര്‍.
പഞ്ചാബ് ബൗളിങ്ങില്‍ നമന്‍, സിദ്ധാര്‍ത്ഥ കൗള്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റും സന്‍വീര്‍ സിങ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ നമീബിയന്‍ ബാറ്റിങ് ചെറിയ ടോട്ടലില്‍ അവസാനിക്കുകയായിരുന്നു. ജൂലൈ അഞ്ചിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Punjab Beat Namibia in a Unofficial ODI Match