ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റിയല്‍ സോസിഡാഡിനെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സോസിഡാഡ് നേടിയ ഒരു ഗോളിന് എതിരെ പി.എസ്.ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിലാണ് ടീം ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
പി.എസ്.ജിക്കുവേണ്ടി എംബാപ്പെ 15ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യപകുതിക്ക് ശേഷം എതിരാളികള്‍ക്ക് നേരെ 56ാം മിനിട്ടില്‍ ഇരട്ടപ്രകാരം ഏല്‍പ്പിക്കാനും എംബാപ്പെക്ക് കഴിഞ്ഞു. എന്നാല്‍ റിയല്‍ സോസിഡാഡിന് വേണ്ടി 89ാം മിനിട്ടില്‍ മിഖേല്‍ മെറിനോ ആശ്വാസകോള്‍ നേടി.
മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഷൂട്ട് ഓണ്‍ ടാര്‍ഗറ്റില്‍ ഇരുവരും ഏഴ് കിക്ക് ആണ് ചെയ്തത്. എന്നിരുന്നാലും പി.എസ്.ജി മെച്ചപ്പെട്ട പൊസിഷനില്‍ കളിച്ചു. 470 പാസുകളാണ് പി.എസ്.ജി ചെയ്തത്. എന്നാല്‍ മത്സരം കൈവിട്ടു പോകുമെന്ന് അറിഞ്ഞപ്പോള്‍ 19 ഫൗളുകളാണ് റിയല്‍ സോസിഡാഡ് പി.എസ്.ജിക്ക് നേരെ അഴിച്ചുവിട്ടത്. പക്ഷേ രസം എന്തെന്നാല്‍ മൂന്ന് മഞ്ഞ കാര്‍ഡുകള്‍ പി.എസ്.ജി വാങ്ങിയപ്പോള്‍ രണ്ട് മഞ്ഞ കാര്‍ഡുകളാണ് എതിര്‍ ടീം വാങ്ങിയത്.
ഏഴ് ഓഫ് സൈഡുകള്‍ പി.എസ്.ജിയില്‍ നിന്നും വന്നപ്പോള്‍ അഞ്ച് ഓഫ് സൈഡുകളാണ് സോസിഡാഡ് ചെയ്തത്. ആറ് കോര്‍ണര്‍ കിച്ചുകള്‍ ലഭിച്ചെങ്കിലും ഒരു ഗോളിന് പിന്നില്‍ ആകാന്‍ ആയിരുന്നു ടീമിന്റെ വിധി.
‘ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ഞങ്ങള്‍ യോഗ്യത നേടണമെന്ന് ആഗ്രഹിച്ചിരുന്നു, അതിനുവേണ്ടി ഞങ്ങള്‍ക്ക് വിജയിക്കണമായിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ ഒരു ഗെയിം പ്ലാന്‍ ഉണ്ട്. അതുകൊണ്ട് നേരത്തെ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചു,’ കനാല്‍ പ്ലസിനോട് എംബാപ്പെ പറഞ്ഞു.
Content Highlight: PSG to the Champions League quarter