Entertainment
ചെറുതും വലുതുമായ ആർട്ടിസ്റ്റുകളെ ഒരുപോലെ ട്രീറ്റ് ചെയ്യും; അവരുടെ പ്രൊഫഷണലിസം കണ്ടുപഠിക്കേണ്ടത്: മെറിന്‍ ഫിലിപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 03:46 am
Tuesday, 8th April 2025, 9:16 am

സൂക്ഷ്മദര്‍ശിനി എന്ന സിനിമയില്‍ സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മെറിന്‍ ഫിലിപ്. പൂമരം എന്ന ചിത്രത്തിലൂടെയാണ് മെറിന്‍ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഹാപ്പി സര്‍ദാര്‍, ഈയല്‍, റാഹേല്‍ മകന്‍ കോര, സൂക്ഷ്മദര്‍ശിനി, നൈറ്റ് റൈഡേഴ്‌സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ വടക്കനിലും പ്രധാന കഥാപാത്രത്തെ മെറിന്‍ അവതരിപ്പിച്ചിട്ടുണ്ട്. വടക്കന്‍ എന്ന ചിത്രത്തില്‍ അന്ന എന്ന കഥാപാത്രത്തെയാണ് മെറിന്‍ അവതരിപ്പിച്ചത്. സജീദ് എ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വിവിധ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിരുന്നു.

ഇപ്പോൾ വടക്കനിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറിൻ.

Merin Philip talks about the movie Sookshma darshini

എല്ലാ ആക്ടേഴ്സിനും സിനിമ ചൂസ് ചെയ്യാനുള്ള പ്രിവിലേജ് ഉണ്ടാകില്ലെന്നും വടക്കൻ വന്നപ്പോൾ ഭാഗ്യമായിട്ടാണ് തോന്നിയതെന്നും മെറിൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് വടക്കൻ്റെ എഴുത്തുകാരിൽ ഒരാളായ ഉണ്ണി തന്നെ വിളിച്ചതെന്നും പിന്നീട് സംവിധായകൻ സജീദുമായി പരിചയപ്പെടുത്തുകയായിരുന്നെന്നും മെറിൻ പറഞ്ഞു.

അവരുടെ പ്രൊഫഷണലിസം ഒരുപാട് പേര് കണ്ടുപഠിക്കേണ്ട കാര്യമാണെന്നും വലിപ്പ- ചെറുപ്പം നോക്കാതെ അവർ ട്രീറ്റ് ചെയ്യുന്ന വിധം ഒരുപോലെയാണെന്നും മെറിൻ പറയുന്നു. സിനിമയിലേക്ക് വന്നപ്പോൾ ഭാഗ്യം തേടി വന്നതുപേലെയാണ് തോന്നിയതെന്നും മെറിൻ കൂട്ടിച്ചേർത്തു.

ഫ്ലവേഴ്സ് ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു മെറിൻ.

‘എനിക്ക് തോന്നുന്നു എല്ലാ ആക്ടേഴ്സിനും സിനിമ ചൂസ് ചെയ്യാനുള്ള പ്രിവിലേജ് ഉണ്ടാകില്ല. എനിക്ക് ഈ സിനിമ വരുമ്പോൾ ഭാഗ്യമായിട്ടാണ് തോന്നുന്നത്. ഇൻസ്റ്റഗ്രാമിൽ എൻ്റെ ഫോട്ടോസ് ഉണ്ണി സാർ കണ്ടിട്ട് അദ്ദേഹം എന്നെ സജീദേട്ടനുമായി പരിചയപ്പെടുത്തുകയായിരുന്നു. എന്നെ അവർക്കൊന്ന് കാണണമായിരുന്നു, അപ്പോൾ ഞാൻ പോയി.

പക്ഷെ അവരുടെ പ്രൊഫഷണലിസം ഒരുപാട് പേര് കണ്ടുപഠിക്കേണ്ട കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഏതൊരു ആർട്ടിസ്റ്റിൻ്റെയും അടുത്താണെങ്കിലും അത് ചെറുതോ വലുതോ ആയ ആർട്ടിസ്റ്റ് ആയിക്കോട്ടേ, അവർ ട്രീറ്റ് ചെയ്യുന്ന വിധം ഒരുപോലെയാണ്. ഈ സിനിമയിലേക്ക് വരുമ്പോൾ ഭാഗ്യം നമ്മളെ തേടി വരിക എന്നുപറയില്ലേ അതുപോലെയാണ് എനിക്ക് തോന്നിയത്,’ മെറിൻ പറയുന്നു.

Content Highlight: Merin Philip Talking about Vadakkan Movie