നവ്‌ജോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക് ചാടുമെന്ന് അമരീന്ദര്‍ സിംഗ്; തെളിവുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് സിദ്ദു; തര്‍ക്കം രൂക്ഷം
national news
നവ്‌ജോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക് ചാടുമെന്ന് അമരീന്ദര്‍ സിംഗ്; തെളിവുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് സിദ്ദു; തര്‍ക്കം രൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd May 2021, 5:01 pm

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.

നവ്‌ജോത് ആംആദ്മിയിലേക്ക് പോകുമെന്ന അമരീന്ദര്‍ സിംഗിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

മറ്റുള്ള പാര്‍ട്ടിയുമായി താന്‍ ഒരു മീറ്റിംഗ് എങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്ന് നവ് ജോത് ,അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ചു.

ഈ നിമിഷം വരെയും ഒരു സ്ഥാനത്തിനുവേണ്ടിയും താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലേക്ക് പല തവണ ക്ഷണം വന്നിരുന്നുവെങ്കിലും താന്‍ നിരസ്സിക്കുകയായിരുന്നെന്നും നവ് ജോത് സിദ്ദു പറഞ്ഞു.

വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെട്ടിട്ടുണ്ടെന്നും കാത്തിരിന്നു കാണാമെന്നും സിദ്ദു പറഞ്ഞു.

സിദ്ദുവിന് എടുത്തുചാട്ടമാണെന്നും അദ്ദേഹം ആം ആദ്മിയിലേക്ക് പോകുമെന്നുമായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Prove It!”: Navjot Sidhu Furious As Amarinder Singh Hints He May Join AAP