DhoniRetires
'കണ്ണുനീര്‍ തടഞ്ഞു നിര്‍ത്തിക്കൊണ്ടാവും നിങ്ങളാ വികാരത്തോട് വിടപറഞ്ഞതെന്ന് എനിക്കുറപ്പാണ്'; ധോണിയെക്കുറിച്ചെന്നും അഭിമാനമെന്ന് സാക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 16, 09:13 am
Sunday, 16th August 2020, 2:43 pm

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയ്ക്ക് പിന്നാലെ സച്ചിനുള്‍പ്പെടെയുള്ള നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഇപ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

”നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ അഭിമാനിക്കണം. കളിയില്‍ നിങ്ങള്‍ ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളെന്ന വ്യക്തിയെക്കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു! നിങ്ങളുടെ വികാരത്തോട് വിടപറയുമ്പോള്‍ നിങ്ങള്‍ ആ കണ്ണു

നീര്‍ തടഞ്ഞുനിര്‍ത്തിക്കാണുമെന്ന് എനിക്ക് ഉറപ്പാണ്. ആരോഗ്യം, സന്തോഷവും മനോഹരമായ കാര്യങ്ങളും മുന്നോട്ട് ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു. #thankyoumsd #proud എന്നായിരുന്നു സാക്ഷിയുടെ പോസ്റ്റ്.

”നിങ്ങള്‍ പറഞ്ഞത് ആളുകള്‍ മറക്കും, നിങ്ങളുടെ പ്രവൃത്തി ആളുകള്‍ മറക്കും, പക്ഷേ നിങ്ങള്‍ അവരെ എങ്ങനെയായിരുന്നു സ്വാധീനിച്ചിരുന്നതെന്ന് ആളുകള്‍ ഒരിക്കലും മറക്കില്ല.” -മായ ആഞ്ചലോയുടെ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

COMTENT HIGHLIGHTS: Proud Of Your Accomplishments’: Wife Sakshi’s Heart felt Post After MS Dhoni’s Retirement