ആലപ്പുഴ: സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായി എത്തിയ കേരളവര്‍മ്മ കോളെജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാളം ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായിട്ടായിരുന്നു ദീപയെത്തിയത്.
എന്നാല്‍ കവിതാ മോഷണ വിവാദത്തിനെ തുടര്‍ന്ന് ദീപയ്ക്ക് എതിരെ പ്രതിഷേധം ഉയരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. തുടര്‍ന്ന് ഇപ്പോള്‍ മറ്റൊരു സ്ഥലത്ത് മൂല്യനിര്‍ണയം ആരംഭിച്ചു.
Also Read കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ നാമജപം
എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപയെ കലോല്‍സവ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്നും സംഘാടക സമിതി പറഞ്ഞു.
അതേസമയം ദീപയെ വിധികര്‍ത്താവായി നിശ്ചയിച്ചതിനെ കുറിച്ച് ദീപയോടും സംഘാടക സമിതിയോടുമാണ് പ്രതികരണം ആരായണ്ടേതെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.
കവി കലേഷിന്റെ കവിത ദീപാ നിശാന്ത് തന്റെ പേരില്‍ ഒരു മാഗസിനില്‍ പ്രസിദീകരിച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിക്കുന്നത്. എന്നാല്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും ശ്രീ ചിത്രന്‍ തന്റെ കവിതയാണെന്ന് തെറ്റ് ധരിപ്പിക്കുകയായിരുന്നെന്നും ദീപ പറഞ്ഞിരുന്നു. വിവാദത്തില്‍ ദീപാ നിശാന്ത് മാപ്പ് പറയുകയും ചെയ്തിരുന്നു.|
DoolNews Video