വിദേശത്ത് നിന്നുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ കേന്ദ്രം എന്തിന് അതിഥി തൊഴിലാളികളിൽ നിന്ന് പെെസ വാങ്ങുന്നു; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ​ഗാന്ധി
national news
വിദേശത്ത് നിന്നുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ കേന്ദ്രം എന്തിന് അതിഥി തൊഴിലാളികളിൽ നിന്ന് പെെസ വാങ്ങുന്നു; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ​ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 2:09 pm

ന്യൂദൽഹി: അതിഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. വിദേശത്തു നിന്നുള്ള മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ എന്ത് കൊണ്ട് അതിഥി തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിന് പെെസ ഈടാക്കുന്നുവെന്ന് അവർ ചോദിച്ചു.

തൊഴിലാളികളാണ് രാഷ്ട്ര നിർമ്മാതാക്കളെന്നും ഇന്നവർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നു പ്രിയങ്ക കൂട്ടിച്ചേർത്തു. 151 കോടി രൂപ പി.എം.കെയറിന് കൊടുക്കാൻ കഴിയുന്ന റെയിൽവേയ്ക്ക് എന്ത് കൊണ്ട് സൗജന്യമായി തൊഴിലാളികളെ തിരികെ നാട്ടിലേക്കെത്തിക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക ചോദിച്ചു.

നാട്ടിലേക്ക് പണമില്ലാത്തതു കാരണം മടങ്ങാൻ കഴിയാത്ത തൊഴിലാളികളുടെ യാത്രാ ചിലവ് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് വഹിക്കുമെന്ന് നേരത്തെ കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി പറഞ്ഞിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സോണിയ നടത്തിയത്. രാഹുൽ ​ഗാന്ധിയും സമാന വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.