മണിരത്‌നം ചിത്രം രാവണനിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയാണ് നടി പ്രിയാമണി. പരുത്തിവീരന്‍ കണ്ടിട്ടാണ് മണിരത്‌നം രാവണനിലേക്ക് വിളിച്ചതെന്നും വിളി വന്ന ദിവസം തന്നെ ഷൂട്ടിലേക്ക് പോയെന്നും പ്രിയാമണി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഗോവയിലെ ചലച്ചിത്ര മേളയില്‍ വെച്ചാണ് മണി സാറിനെ കാണുന്നത്. പരുത്തിവീരന്‍ കണ്ടു, മനോഹരമായിട്ടുണ്ട്, ഞാന്‍ വിളിക്കും എന്ന് മണി സാര്‍ പറഞ്ഞു. പിന്നീട് മദ്രാസ് ടാക്കീസില്‍ നിന്നും ഒരു കോളാണ് വന്നത്. മണി സാറിന് കാണണം, ഓഫീസിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഇന്ന് തന്നെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്ക് പോയി.
മണി സാറിനെ കണ്ടു. രാമായണം ബേസ് ചെയ്തുള്ള കഥയാണ്, രണ്ട് ഭാഷകളിലാണ് എടുക്കുന്നത്, തമിഴില്‍ വിക്രവും ഐശ്വര്യ റായിയും ഹിന്ദിയില്‍ അഭിഷേക് ബച്ചനുമാണ്, നീ സഹോദരിയുടെ റോളാണ്, ശൂര്‍പണഖയാണെന്ന് പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു.
ഹിന്ദി അറിയാമോ എന്ന് ചോദിച്ചു. ഹിന്ദി എന്റെ സെക്കന്റ് ലാഗ്വേജാണ്, അറിയാം എന്ന് പറഞ്ഞു. അപ്പോള്‍ എന്നെ ഹിന്ദി പറയുന്ന ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ അടുത്തേക്ക് അയച്ചു. ഞങ്ങള്‍ കുറച്ചുനേരം ഹിന്ദിയില്‍ സംസാരിച്ചു.
തിരിച്ചുവന്നപ്പോള്‍ അയാളോട് ഹിന്ദി എങ്ങനെ ഉണ്ടെന്ന് മണി സാര്‍ ചോദിച്ചു. കുഴപ്പമില്ല സാര്‍, കുറച്ച് ഗ്രമാറ്റിക്കല്‍ എറര്‍ ഉണ്ട്, അത് ഷൂട്ട് ചെയ്യുമ്പോള്‍ മാറ്റാമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ സൈന്‍ ചെയ്തു, നേരെ ഷൂട്ടിലേക്ക് പോവുകയായിരുന്നു,’ പ്രിയാമണി പറഞ്ഞു.
നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെപറ്റിയും പ്രിയാമണി സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ വിവേചനമൊക്കെ നേരിട്ടിട്ടുണ്ട്. നിറമുള്ള നടിമാരെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഒരു സമയം വരെ സിനിമകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. മേക്കപ്പിടാത്ത സാധാരണ സ്‌കിന്നുള്ള ആളുകളെയാണ് ഇപ്പോള്‍ സിനിമയില്‍ ആവശ്യം. അതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,’ പ്രിയാമണി പറഞ്ഞു.
Content Highlight: priyamani about manirathnam and ravanan movie