Malayalam Cinema
കൂടെയും മൈ സ്റ്റോറിയും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു: പൃഥ്വിരാജ്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 15, 11:41 am
Sunday, 15th July 2018, 5:11 pm

കൊച്ചി: “കൂടെ”യും “മൈ സ്‌റ്റോറി”യും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞിരുന്നെന്ന് നടന്‍ പൃഥ്വിരാജ്. തനിക്ക് ഇക്കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ അതിന് അനുവദിക്കില്ലായിരുന്നെന്നും പൃഥ്വി വ്യക്തമാക്കി.

“കൂടെ”യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലായ് രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ മൈ സ്റ്റോറിയുടെ റിലീസ് ഡേറ്റ് അടുത്തിടെയാണ് തീരുമാനിച്ചത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് ഇതില്‍ പങ്കില്ല.”

ALSO READ: ജോഷ്വയുടെയും ജെന്നിയുടെയും ‘കൂടെ’

നിര്‍മ്മാതാക്കളും വിതരണക്കാരും എടുത്ത തീരുമാനമാണിതെന്നും തന്റേതായ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കിയതാണെന്നും പൃഥ്വിരാജ് പറഞ്ഞു.

നേരത്തെ മൈ സ്റ്റോറിയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നീക്കം നടക്കുകയാണെന്നും, സിനിമയിലെ താരങ്ങളായ പൃഥ്വിരാജോ പാര്‍വതിയോ സിനിമയുടെ പ്രചാരണത്തിനായി ഒന്നും ചെയ്തില്ലെന്നും സംവിധായിക റോഷ്നി ദിനകര്‍ ആരോപിച്ചിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത “കൂടെ” കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

WATCH THIS VIDEO: