ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാചക വാതക സിലിണ്ടറുകള്‍ക്കുള്ള വില കുറച്ചു. 10 രൂപയാണ് സിലിണ്ടറിന് കുറച്ചിരിക്കുന്നത്. ഇതോടെ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കില്‍ സിലിണ്ടറുകള്‍ ലഭ്യമായി തുടങ്ങും. നേരത്തെ മാര്‍ച്ച് ഒന്നിന് സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു.
മാസാദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു.ഇന്ധനവിലയിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പെട്രോളിന് ബുധനാഴ്ച 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക