Daily News
കെട്ടിയിറക്കിയ താരത്തെ വേണ്ട;മണ്ണിന്റെ മണമുള്ള സ്ഥാനാര്‍ത്ഥി മതി; കെ.പി.എ.സി ലളിതയ്ക്ക് എതിരെ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 16, 04:48 am
Wednesday, 16th March 2016, 10:18 am

kpsc-lalitha

തൃശൂര്‍: വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നടി കെ.പി.എ.സി ലളിതയ്ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

വടക്കാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ എല്‍.ഡി.എഫ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ലളിതയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി സി.പി.എം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് കമ്യൂണിസ്റ്റ് സഹയാത്രികയായ ലളിത പ്രതികരിച്ചിരുന്നു. നിലവില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് വടക്കാഞ്ചേരിയിലെ ജനപ്രതിനിധി.