India
സവര്‍ണ അതിക്രമത്തിനെതിരെ ദളിത് വിഭാഗക്കാര്‍ നടത്താനിരുന്ന പ്രതിഷേധ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 10, 03:43 am
Wednesday, 10th May 2017, 9:13 am

മീററ്റ്: ദളിത് വിഭാഗക്കാര്‍ നടത്താനിരുന്ന പ്രതിഷേധ സമ്മേളനം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം. ആറോളം പൊലീസുകാര്‍ക്കും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനും നിരവധി പ്രതിഷേധക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. സഹരണ്‍പൂരിലാണ് സംഭവം.


Also Read: ഫ്രാന്‍സിന്റെ പാതയില്‍ ദക്ഷിണകൊറിയയും; രാജ്യത്ത് സമാധാനത്തിന്റെ പൂര്‍ണചന്ദ്രോദയം


സവര്‍ണവിഭാഗക്കാര്‍ തങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ നടപടിയില്ലെന്നാരോപിച്ചായിരുന്നു ദളിത് വിഭാഗക്കാര്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സമ്മേളനത്തിന് പൊലീസ് അനുമതി നിഷേധിച്ചതോടെ ദളിത് വിഭാഗക്കാര്‍ രോഷാകുലരാവുകയായിരുന്നു. പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ തല്ലി തകര്‍ക്കുകയും വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.


Don”t Miss: നൊബേല്‍ പുരസ്‌കാരം താന്‍ വേണ്ടെന്നു വച്ചത്; മലാലയ്ക്ക് പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍


പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയും റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തു. ആറോളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണുള്ളത്. പൊലീസിന്റെ വലിയ സംഘം സ്ഥലത്തുണ്ട്.