പാര്‍ട്ടി നേതാവും സ്ഥാപകനുമായി ഡോ. രാമദോസ് ചര്‍ച്ചയ്ക്ക് തയ്യാറായതായി പാര്‍ട്ടി പ്രസിഡന്റ് ജി.കെ മണി പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് കൂടിക്കാഴ്ച. ഈ വിവരം മണി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
എ.ഐ.എ.ഡി.എം.കെയുമായി കൂടിക്കാഴ്ച നടത്താനുള്ള പ്രമേയം പി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഐക്യകണ്ഠമായി പാസായിരിക്കുകയാണ്, മണി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വണ്ണിയാര്‍ സമുദായത്തിന് അര്‍ഹിക്കുന്ന സംവരണം നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ നിരവധി തവണ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തോട് ഇക്കാര്യം അവതരിപ്പിച്ചിരുന്നതാണ്.
എന്നാല്‍ അനുകൂലമായ തീരുമാനമുണ്ടായില്ല. എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് പി.എം.കെ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം പി.എം.കെയുടെ സഖ്യകക്ഷിയായി തുടരാന്‍ നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയ്ക്ക് താല്പര്യമില്ലെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇനി അഥവാ അത്തരം പിന്‍മാറ്റമുണ്ടായാല്‍ അതിന് അനുപാതമായി തങ്ങള്‍ക്ക് സീറ്റ് വിഭജനം നടത്തണമെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വത്തോട് ആവശ്യപ്പടുമെന്നും പി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക