പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി ലഭ്യമാക്കുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സീസ് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഹിന്ദിതുടങ്ങിയ ഭാഷകളിലെ സിനിമകള്‍ ഇവര്‍ നിയമവിരുദ്ധമായി സൈറ്റില്‍ ഇടാറുണ്ട്.
ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്‌സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നേരത്തേയും കര്‍ശന നടപടിയെടുത്തിട്ടുണ്ടെങ്കിലും വെബ്സൈറ്റ് ഇതുവരെയും പ്രവര്‍ത്തിക്കുകയായിരുന്നു. തമിഴ് റോക്കേഴ്‌സ് ടീം അതിന്റെ ഡൊമെയ്ന്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.
നേരത്തെ, ഗുഞ്ചന്‍ സക്സേന, ഡാര്‍ക്ക്, റാസ്ഭാരി, ബുള്‍ബുള്‍, പാതാള്‍ ലോക്, ആര്യ, പെന്‍ഗ്വിന്‍, ഗുലാബോ സീതാബോ, ചോക്ക്ഡ്, ഇല്‍ ലീഗല്‍, ഫാമിലി മാന്‍, മണി ഹെയ്സ്റ്റ് തുടങ്ങിയ സിനിമകളും വെബ് സീരിസുകളും തമിഴ് റോക്കേഴ്‌സ് ഇവരുടെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു.