Entertainment
അവളോട് ഞാനൊന്നും ഒളിച്ചുവെക്കാറില്ല: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 24, 11:38 am
Monday, 24th March 2025, 5:08 pm

തനിക്ക് കള്ളം പറയാനറിയില്ലെന്ന് പറയുകയാണ് മോഹൻലാൽ. തൻ്റെ പുതിയ ചിത്രമായ എമ്പുരാൻ്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

തനിക്ക് കള്ളം പറയുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും എന്നിരുന്നാലും ചില സമയങ്ങളിലെല്ലാം നമ്മൾ കള്ളം പറയുമെന്നും പറയുകയാണ് മോഹൻലാൽ. പക്ഷെ കള്ളം പറഞ്ഞു കഴിഞ്ഞാൽ ഉറപ്പായിട്ടും അത് പാളിപോകുമെന്നും അതുകൊണ്ട് തന്നെ തൻ്റെ പങ്കാളിയായ സുചിത്രയിൽ നിന്നും ഒന്നും ഒളിപ്പിക്കാറില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘എങ്ങനെയാണ് കള്ളം പറയുന്നതെന്ന് എനിക്കറിയില്ല. പക്ഷെ ചില സമയങ്ങളിൽ നമ്മൾ എല്ലാവരും കള്ളം പറയും. എന്നാലും ഞാൻ എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ അത് ഉറപ്പായും പാളിപ്പോകും. അതുകൊണ്ട് തന്നെ എൻ്റെ ഭാര്യയിൽ നിന്നും ഞാനൊന്നും ഒളിപ്പിക്കാറില്ല. അതൊരിക്കലും സംഭവിക്കില്ല,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാലിൻ്റെ പുതിയ ചിത്രമായ എമ്പുരാൻ മാർച്ച് 27ന് തിയേറ്ററിൽ എത്തുകയാണ്. പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് ഒരുങ്ങുന്നത്.

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സെറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. ലിയോ, പുഷ്പ 2 എന്നീ സിനിമകളുടെ റെക്കോർഡ് തകർത്താണ് എമ്പുരാൻ ഒന്നാമതെത്തിയത്.

മോഹൻലാലിനെയും പൃഥ്വിരാജിനേയും കൂടാതെ മഞ്ജു വാരിയർ, ടൊവിനോ താേമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പൻ, സായി കുമാർ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ നിരവധി അന്യഭാഷാ അഭിനേതാക്കളും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

Content Highlight: Mohanlal Says He Don’t tell lies to his Wife