തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-ഫോണ്‍ പദ്ധതിയ്‌ക്കെതിരേയും ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുന്‍പെങ്ങുമില്ലാത്ത വികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. അത് ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല’, മുഖ്യമന്ത്രി പറഞ്ഞു.
കെ-ഫോണ്‍ പദ്ധതിയില്‍ ഇടങ്കോലിടുന്നത് ജനം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 52000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇട്ടുകഴിഞ്ഞു. കെ ഫോണ്‍ ശൃംഖലയാണ്. ഏത് വീട്ടിലേക്കും ഇന്റര്‍നെറ്റ് എത്തിക്കാന്‍ പറ്റും’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത് എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ്. ന്യായമായ എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക