ഇന്ധനവില കുറച്ചു
national news
ഇന്ധനവില കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2018, 3:30 pm

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും വിലകുറച്ചു. 2.50 രൂപയാണ് കുറച്ചത്. എക്‌സൈസ് തീരുവ 1.50 രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കും.

നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനങ്ങളും പെട്രോള്‍ ഡീസല്‍ വില 2.50 കുറക്കണമെന്നും സംസ്ഥാനങ്ങള്‍ കൂടി കുറച്ചാല്‍ 5 രൂപ കുറയ്ക്കാനാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്.


3250 കോടി രൂപയുടെ ക്രമക്കേട്; ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു


അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

പെട്രോള്‍ 90 ലേക്കും ഡീസല്‍ 80 ലേക്കും കടന്നിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.25 രൂപയും ഡീസലിന് 80.63 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 87 രൂപയും ഡീസലിന് 80.31 രൂപയുമാണ് ഇന്നത്തെ വില.

അതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.