Petrol- Diesel price
പെട്രോള്‍ ഡീസല്‍ വിലകൂടി പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും കൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 26, 02:00 am
Saturday, 26th May 2018, 7:30 am

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി 13ാം ദിവസവും ഇന്ധനവില കൂടി പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കൂടിയത്. വില ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമായി.

കൊച്ചിയില്‍ ലീറ്ററിന് 80.71 രൂപയായാണ് ശനിയാഴ്ച പെട്രോളിന് വില ഉയര്‍ന്നത്. ഡീസല്‍ ലീറ്ററിന് 73.35 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ ലീറ്റിന് യഥാക്രമം 81.07, 73.70 രൂപയായി.

കഴിഞ്ഞ ദിവസം ഇന്ധനവിലക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. ഇതിന് ശേഷവും ഇന്ധനവില കൂടുകയാണ്.