മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ മികച്ച പ്രകടനം തുടർന്നാണ് മുന്നോട്ട് പോകുന്നതെങ്കിലും കഴിഞ്ഞ ദിവസം ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു.
പെനാൽറ്റിയിലൂടെ ഗോൾ നേടാനുള്ള അവസരം സിറ്റി താരം റിയാദ് മെഹ്‌റാസ് പാഴാക്കിയത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ സിറ്റി ജൈത്ര യാത്ര തുടരുമ്പോളാണ് വിജയിക്കാൻ കിട്ടിയ അവസരം താരം നഷ്ടപ്പെടുത്തിയത്.
All 25 of Manchester City’s missed penalties in the Pep Guardiola’s era pic.twitter.com/hgFQ7Rnfb5
— Leo🇧🇼 (@mcfcIeo_) October 26, 2022
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് അൾജീരിയൻ താരം റിയാദ് മഹ്‌റേസ് മാഞ്ചസ്റ്റർ സിറ്റിയുടെ പെനാൽറ്റി പാഴാക്കുന്നത്.
ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള. തത്കാലം പെനാൽറ്റി എടുക്കുന്നതിൽ നിന്നും മഹ്‌റേസിനെ മാറ്റും എന്നാണ് കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞത്.
If you can’t support Riyad Mahrez on his lows, then don’t support him on his highs pic.twitter.com/wQRpeJ3ptj
— 17 (@DxBruyneSZN) October 26, 2022
മുമ്പ് റിയാദിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ടീമിന് വേണ്ടി പല പ്രധാന മത്സരങ്ങളിൽ ഗോൾ നേടിയിട്ടുള്ള ആളാണ് റിയാദെന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു.
“I don’t know how many millions of penalties we have missed.” ❌
Pep Guardiola is not pleased with Manchester City’s penalty record 😫 pic.twitter.com/7oAd4KiS2G
— ESPN UK (@ESPNUK) October 26, 2022
എന്നാൽ തുടർച്ചയായി പെനാൽറ്റി നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടായതിനാൽ താരത്തിന് പെനാൽറ്റി നൽകുന്ന കാര്യത്തിൽ വിശ്രമം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിന് ശേഷം 25 പെനാൽറ്റികളാണ് പാഴായിട്ടുള്ളത്. അതിൽ ഭൂരിഭാഗവും ചാമ്പ്യൻസ് ലീഗിലായിരുന്നു. പെനാൽറ്റി പാഴാക്കുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
Manchester City a loupé 25 penalties sur 80 sous Pep Guardiola.
Quasi 1 sur 3. 🤯 pic.twitter.com/qbjOxKSMWu
— Actu Foot (@ActuFoot_) October 26, 2022
രണ്ട് മൂന്ന് വർഷം മുമ്പ് വരെ മികച്ച് പെനാൽറ്റി ടേക്കറായിരുന്നു മഹ്രറസ് റിയാദ്. എന്നാൽ ഇപ്പോൾ വലിയ വീഴ്ചയാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അതേസമയം ആരായിരിക്കും ഇനി അടുത്ത് പെനാൽറ്റി ടേക്കറെന്നുള്ള കാര്യം ഗ്വാർഡിയോള വ്യക്തമാക്കിയിട്ടില്ല. എർലിങ് ഹാലണ്ടും ഡി ബ്രൂയനയും ആ സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Content Highlights: Pep Guardiola speaks about the penaulty issue of Manchester united