ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികളാണ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് നാല് വിക്കറ്റിനാണ് പാഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്താനും ടീമിന് സാധിച്ചു. ഓസ്‌ട്രേലിയന്‍ കരുത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മെനയുന്ന മികച്ച തന്ത്രങ്ങള്‍ ഹൈദരബാദിന്റെ വിജയക്കുതിപ്പിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.\
ഏറെ കാലത്തെ ഐ.പി.എല്‍ ഇടവേളക്ക് ശേഷം തിരിച്ചെത്തി വമ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ കാഴ്ചവെക്കുന്നത്. പഞ്ചാബിനെതിരെ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടാനും കമ്മിന്‍സിന് സാധിച്ചിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കമ്മിന്‍ല് ഐ.പി.എല്ലില്‍ നിന്ന് സ്വന്തമാക്കിയത്. ഒരു ഐ.പി.എല്‍ സീസണിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ നേടുന്ന മൂന്നാമത്തെ താരമാകാനാണ് കമ്മിന്‍സിന് സാധിച്ചത്.